Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Level

Wayanad

ക​ബ​നി ന​ദി​യി​ൽ ജ​ല​നി​ര​പ്പു​യ​രാ​ത്ത​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്നു

പു​ൽ​പ്പ​ള്ളി: മേ​ഖ​ല​യി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ ക​ബ​നി ന​ദി​യി​ൽ ജ​ല​നി​ര​പ്പ് അ​തി​വേ​ഗം താ​ഴു​ന്ന​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്നു.

ഒ​രാ​ഴ്ച​ക്കു​ള്ളി​ലാ​ണ് ജ​ല​നി​ര​പ്പ് വ​ൻ​തോ​തി​ൽ കു​റ​ഞ്ഞ​ത്. ക​ർ​ണാ​ട​ക​യി​ൽ കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നു​മാ​യി ബീ​ച്ച​ന​ഹ​ള്ളി അ​ണ​ക്കെ​ട്ടി​ൽ നി​ന്നും കൂ​ടു​ത​ൽ വെ​ള്ളം എ​ടു​ത്ത് തു​ട​ങ്ങി​യ​താ​ണ് കാ​ര​ണം. വ​യ​നാ​ട്ടി​ൽ കാ​ല​വ​ർ​ഷ​ത്തി​ൽ മ​ഴ കു​റ​ഞ്ഞ​തും ബീ​ച്ച​ന​ഹ​ള്ളി ഡാ​മി​ൽ നി​ന്നും വെ​ള്ളം തു​റ​ന്നു​കൊ​ടു​ത്ത​തോ​ടെ പു​ഴ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളും വ​റ്റി​വ​ര​ണ്ട അ​വ​സ്ഥ​യാ​ണ്.

മ​ഴ മാ​റി​യാ​ൽ ക​ബ​നി ന​ദി​യി​ൽ നീ​രൊ​ഴു​ക്ക് കു​റ​യു​ന്ന​ത് ജ​ല​ക്ഷാ​മ​ത്തി​നി​ട​യാ​ക്കു​മെ​ന്നും ഈ ​അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ താ​മ​സി​യാ​തെ ക​ബ​നി കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ദോ​ഷ​ക​ര​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മ​ല​യോ​ര​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ.

പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ജ​ല​വി​ത​ര​ണ​ത്തി​നാ​യി 60 ല​ക്ഷ​ത്തോ​ളം ലി​റ്റ​ർ ജ​ല​മാ​ണ് എ​ടു​ക്കു​ന്ന​ത്. ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 10,000 ക​ണ​ക്‌​ഷ​നു​ക​ളു​ണ്ട്. ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ മു​ള്ള​ൻ​കൊ​ല്ലി​യി​ൽ അ​ടു​ത്തി​ടെ 1500 ക​ണ​ക്‌​ഷ​ൻ ന​ൽ​കി​യി​രു​ന്നു. പു​ൽ​പ്പ​ള്ളി​യി​ൽ ആ​യി​ര​ത്തി​ല​ധി​കം ക​ണ​ക്‌​ഷ​ൻ ന​ൽ​കാ​നു​മു​ണ്ട്. വേ​ന​ൽ ക​ന​ത്ത​തോ​ടെ വെ​ള്ള​ത്തി​നു ചെ​ല​വേ​റി. ഗാ​ർ​ഹി​ക ക​ണ​ക്‌​ഷ​നു​ള്ള​വ​ർ അ​ത്യാ​വ​ശ്യം പ​ച്ച​ക്ക​റി ന​ന​യ്ക്കാ​ൻ ആ​ശ്ര​യി​ക്കു​ന്ന​ത് പൈ​പ്പ് വെ​ള്ള​ത്തെ​യാ​ണ്. സ്വ​ന്ത​മാ​യി കി​ണ​റു​ള്ള​വ​രും വേ​ന​ലി​ൽ കി​ണ​റു​ക​ൾ വ​റ്റു​ന്ന​തി​നാ​ൽ ജ​ല​ക​ണ​ക്‌​ഷ​നെ​ടു​ത്തി​ട്ടു​ണ്ട്.

 വേ​ന​ൽ​മ​ഴ കാ​ര്യ​മാ​യി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ക​ബ​നി ന​ദി​യി​ൽ ജ​ല​നി​ര​പ്പ് കു​ത്ത​നെ താ​ഴാ​നി​ട​യാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.
പ്ര​ദേ​ശ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യും വ​ര​ൾ​ച്ച​യു​ടെ പി​ടി​യി​ലാ​ണ്. നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ നെ​ല്ല്, ഇ​ഞ്ചി, കു​രു​മു​ള​ക് ഉ​ൾ​പ്പ​ടെ​യു​ള്ള കൃ​ഷി​ക​ൾ വ​ര​ൾ​ച്ചാ​ഭീ​ഷ​ണി​യി​ലാ​ണ്. പ​ല​രും ഇ​പ്പോ​ൾ​ത്ത​ന്നെ സ്വ​ന്തം​നി​ല​യി​ൽ ജ​ല​സേ​ച​നം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷം 50 ശ​ത​മാ​ന​ത്തി​ലേ​റെ കു​റ​വാ​ണ് വ​യ​നാ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി മേ​ഖ​ല​യി​ൽ മ​ഴ​യു​ടെ ശ​ത​മാ​നം ഇ​തി​ലും താ​ഴെ​യാ​യി​രു​ന്നു.

Kerala

ജലനിരപ്പുയരുന്നു, അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ തുറന്നു; നദീതീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്‍റെ നാല് ഷട്ടറുകൾ തുറന്നു. 20 സെൻറീമീറ്റർ വീതം ആകെ 80 സെന്‍റിമീറ്റർ ആണ് ഷട്ടറുകൾ തുറന്നിട്ടുള്ളത്. ഡാമിന്‍റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ നദീതീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. മഴ തുടർന്നാൽ ഷട്ടറുകൾ ഇനിയും ഉയർത്തും.

പേപ്പാറ അണക്കെട്ടിൽ നിലവിൽ 103.5 മീറ്റർ ജലനിരപ്പാണ് നിലവിലുള്ളത് മലയോര മേഖലയിൽ മഴ കനത്താൽ ജലനിരപ്പ് 105.5 കൂടുതലായാൽ പേപ്പാറ അണക്കെട്ടിന്‍റെയും ഷട്ടറുകൾ ഉയർത്തും.

 

Kerala

ജ​ല​നി​ര​പ്പ് താ​ഴ്ന്നു: തേ​ക്ക​ടി​യി​ല്‍ ബോ​ട്ട് സ​ര്‍​വീ​സ് പ്ര​തി​സ​ന്ധി​യി​ൽ

കു​മ​ളി: തേ​ക്ക​ടി ജ​ലാ​ശ​യ​ത്തി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ ബോ​ട്ട് സ​ര്‍​വീ​സ് പ്ര​തി​സ​ന്ധി​യി​ല്‍. വെ​ള്ളം താ​ഴ്ന്ന​തോ​ടെ ബോ​ട്ടു​ക​ളു​ടെ അ​ടി​ത്ത​ട്ട് ഇ​ടി​ക്കു​ന്ന​തു മൂ​ലം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പ​കു​തി​യാ​യി വെ​ട്ടി​ക്കു​റ​ച്ചു. വേ​ന​ല്‍ ക​ടു​ത്താ​ല്‍ ഇ​വി​ടെ ബോ​ട്ട് സ​ര്‍​വീ​സ് പൂ​ര്‍​ണ​മാ​യി നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ടി വ​രും. ഇ​ന്ന​ലെ ത​ടാ​ക​ത്തി​ല്‍ 110.25 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്.

അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ള്‍​ക്ക് ബോ​ട്ടു യാ​ത്ര​യ്ക്ക് അ​വ​സ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. വ​നം, ടൂ​റി​സം വ​കു​പ്പു​ക​ളാ​ണ് തേ​ക്ക​ടി​യി​ല്‍ ബോ​ട്ട് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.100-120 യാ​ത്ര​ക്കാ​ര്‍​ക്ക് സ​ഞ്ച​രി​ക്കാ​ന്‍ ശേ​ഷി​യു​ള്ള ജ​ല​യാ​ത്ര, ജ​ല ജ്യോ​തി, വ​ന​ജ്യോ​ത്സ​ന, പെ​രി​യാ​ര്‍ എ​ന്നീ ബോ​ട്ടു​ക​ളി​ല്‍ നി​ല​വി​ല്‍ പ​കു​തി​പ്പേ​രെ മാ​ത്ര​മേ ക​യ​റ്റു​ന്നു​ള്ളൂ.

സീ​റ്റു​ക​ള്‍​കു​റ​വാ​യ വ​ന​ദ​ര്‍​ശ​ന, വ​ന ല​ക്ഷ്മി എ​ന്നീ ബോ​ട്ടു​ക​ളി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​ച്ചു. ത​ടാ​ക​ത്തി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ മ​ര​ക്കു​റ്റി​ക​ള്‍ ഉ​യ​ര്‍​ന്നു​നി​ല്‍​ക്കു​ക​യാ​ണ്. ബോ​ട്ടിം​ഗ് നി​ല​ച്ചാ​ല്‍ അ​ത് ഇ​വി​ടു​ത്തെ ടൂ​റി​സ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും. ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന നി​ര​വ​ധി​പ്പേ​രു​ടെ ജീ​വി​തം വ​ഴി​യാ​ധാ​ര​മാ​കാ​നും ഇ​തി​ട​യാ​ക്കും.

മു​ല്ല​പ്പെ​രി​യ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പി​നെ ആ​ശ്ര​യി​ച്ചാ​ണ് തേ​ക്ക​ടി ത​ടാ​ക​ത്തി​ല്‍ ബോ​ട്ട് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 108 അ​ടി​യി​ലെ​ത്തി​യാ​ല്‍ സ​ര്‍​വീ​സ് പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ത​ടാ​കം വ​റ്റി​വ​ര​ളു​ന്ന സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള ബോ​ട്ട് ലാ​ന്‍റിം​ഗി​ല്‍ നി​ന്നു ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ മാ​റി താ​ത്ക്കാ​ലി​ക ജെ​ട്ടി സ്ഥാ​പി​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു.

നേ​ര​ത്തെ താ​ത്ക്കാ​ലി​ക ജെ​ട്ടി നി​ര്‍​മി​ച്ചി​രു​ന്ന സ്ഥ​ലം ഇ​പ്പോ​ള്‍ കാ​ട്ടാ​ന​ക​ളു​ടെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വി​ടെ ജെ​ട്ടി നി​ര്‍​മി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ര​ണ്ടേ​കാ​ല്‍ അ​ടി വെ​ള്ളംകൂ​ടി കു​റ​ഞ്ഞാ​ല്‍ ബോ​ട്ട് സ​ര്‍​വീ​സ് പൂ​ര്‍​ണ​മാ​യും നി​ല​യ്ക്കും.

National

ഗോ​ദാ​വ​രി​യി​ൽ വെ​ള്ളം താ​ണു; സ്വ​ർ​ണംതേ​ടി നാ​ട്ടു​കാ​ർ

ഛത്ര​​​പ​​​തി സം​​​ഭാ​​​ജി​​​ന​​​ഗ​​​ർ: ഗോ​​​​ദാ​​​​വ​​​​രി ന​​​​ദി​​​​യി​​​​ലെ വെ​​​​ള്ളം താ​​​​ഴ്ന്നു​​​​തു​​​​ട​​​​ങ്ങി​​​​യ​​​​പ്പോ​​​​ൾ നാ​​​​ട്ടു​​​​കാ​​​​ർ ന​​​​ദി​​​​യി​​​​ലേ​​​​ക്കൊ​​​​ഴു​​​​കു​​​​ക​​​​യാ​​​​ണ്.

മ​​​​ഹാ​​​​രാ​​ഷ്‌​​ട്ര​​യി​​​​ലെ പൈ​​​​താ​​​​ൻ ന​​​​ഗ​​​​ര​​​​വാ​​​​സി​​​​ക​​​​ളാ​​​​ണ് സ്വ​​​​ർ​​​​ണ​​​​വും അ​​​​മൂ​​​​ല്യ​​​​വ​​​​സ്തു​​​​ക്ക​​​​ളും ത​​​​പ്പി ഗോ​​​​ദാ​​​​വ​​​​രി​​​​യി​​​​ലി​​​​റ​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ചെ​​​​ളി​​​​നി​​​​റ​​​​ഞ്ഞ ന​​​​ദി​​​​യു​​​​ടെ അ​​​​ടി​​​​ത്ത​​​​ട്ടി​​​​ൽ വ​​​​ല​​​​യും അ​​​​രി​​​​പ്പ​​​​യും ച​​​​ട്ടി​​​​യു​​​​മാ​​​​യി അ​​​​രി​​​​ച്ചു​​​​പെ​​​​റു​​​​ക്കു​​​​ക​​​​യാ​​​​ണ് പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ. പു​​​​ണ്യ​​​​ന​​​​ദി​​​​യാ​​​​യാ​​​​ണ് ഗോ​​​​ദാ​​​​വ​​​​രി​​​​യെ നാ​​​​ട്ടു​​​​കാ​​​​ർ ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ മ​​​​ത​​​​പ​​​​ര​​​​മാ​​​​യ ച​​​​ട​​​​ങ്ങു​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സ്വ​​​​ർ​​​​ണം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള അ​​​​മൂ​​​​ല്യ വ​​​​സ്തു​​​​ക്ക​​​​ൾ ചി​​​​ല​​​​ർ ന​​​​ദി​​​​യി​​​​ൽ ഒ​​​​ഴു​​​​ക്കാ​​​​റു​​​​ണ്ട്.

Kerala

മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്പാ​യി ആ​ദ്യ പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി

കു​മ​ളി: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ക്കാ​നൊ​രു​ങ്ങി ത​മി​ഴ്നാ​ട്. സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ത​മി​ഴ്നാ​ട് ആ​ദ്യ പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 140 അ​ടി​യാ​യി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. വൈ​കി​ട്ട് ആ​റോ​ടെ​യാ​ണു ജ​ല​നി​ര​പ്പ് 140 അ​ടി​യി​ലെ​ത്തി​യ​ത്.

വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​ത് ത​മി​ഴ്നാ​ട് നി​ർ​ത്തി​വ​ച്ച​തും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ച​തു​മാ​ണു ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണം. അ​ണ​ക്കെ​ട്ടി​ലെ അ​നു​വ​ദ​നീ​യ സം​ഭ​ര​ണ​ശേ​ഷി 142 അ​ടി​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു ജ​ല​നി​ര​പ്പ് 140ൽ ​എ​ത്തി​യ​പ്പോ​ൾ ആ​ദ്യ പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന നി​ല​യി​ലാ​യ​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ലും ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ല. 24നു ​ജ​ല​നി​ര​പ്പ് 138.65 അ​ടി​യാ​യി വ​ർ​ധി​ച്ച​തോ​ടെ ത​മി​ഴ്നാ​ട് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​തു പു​ന​രാ​രം​ഭി​ച്ചു. സെ​ക്ക​ൻ​ഡി​ൽ 400 ഘ​ന​യ​ടി വെ​ള്ള​മാ​ണ് 24നു ​തു​റ​ന്നു​വി​ട്ട​ത്. ജ​ല​നി​ര​പ്പ് 136ൽ ​എ​ത്തി​യ​പ്പോ​ൾ ആ​ദ്യ ജാ​ഗ്ര​താ നി​ർ​ദേ​ശ​വും 138ൽ ​ര​ണ്ടാ​മ​ത്തെ ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നു.

Latest News

Corehub Up